Monday 2 July 2012

മെറിറ്റ് ഡേ ആഘോഷം - ഫോട്ടോ ഗ്യാലറി

ഉദ്ഘാടനം

ലൈബ്രറി ബ്ലോക്ക് ഉദ്ഘാടനം




കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ...

സെന്റ് ആന്റണീസിലെ കുട്ടികള്‍ക്കായി 100 % ശുദ്ധമായ ജലം തയ്യാര്‍...

            പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ ഇനി കുടിക്കുന്നത്  നൂറുശതമാനവും ശുദ്ധമാക്കിയ ജലം . പരിസരശുചിത്വത്തിന്റെ അഭാവത്തില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുള്ള സമ്പൂര്‍ണ്ണ സുരക്ഷിത ശുദ്ധജല പദ്ധതിയുടെ സമര്‍പ്പണം സ്കൂള്‍ വിജയോത്സവത്തോടനുബന്ധിച്ച് നടന്നു. 
               ഓസോണൈസേഷന്‍ ഉള്‍പ്പെടെയുള്ള ആധുനിക ശാസ്ത്രീയ ശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച്  UP , HS , HSS വിഭാഗം കുട്ടികള്‍ക്കായി മൂന്നു യൂണിറ്റുകളാണ്  തയ്യാറാക്കിയിട്ടുള്ളത്. 
            
            സ്കൂള്‍ മാനേജ്മെന്റും പി.റ്റി.എ. യും ചേര്‍ന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഒന്നര ലക്ഷം രൂപയാണ് ചെലവായത്. ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് , ആന്റോ ആന്റണി എം.പി. , കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ സി.എം.ഐ. എന്നിവര്‍ വിശിഷ്ടാതിഥികളായ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോമോന്‍ ഐക്കര സമ്പൂര്‍ണ്ണ സുരക്ഷിത ശുദ്ധജല പദ്ധതി സ്കൂളിനായി  സമര്‍പ്പിച്ചു.  
                    എം.പി. ഫണ്ടില്‍നിന്ന് ലഭിച്ച പത്തുലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ ലൈബ്രറി ബ്ലോക്കിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ സി.എം.ഐ. , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ , വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ തുടങ്ങിയവരും പരിപാടികളില്‍ സന്നിഹിതരായിരുന്നു. സ്കൂള്‍ മെറിറ്റ് ഡേ ആഘോഷങ്ങളോടനുബന്ധിച്ചാണ് ഈ ചടങ്ങുകള്‍ നടന്നത്.

Saturday 30 June 2012

മെറിറ്റ് ഡേ 2012



പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതാ സന്ദേശവുമായി NSS കൂട്ടുകാര്‍..

            നാടെങ്ങും ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാസന്ദേശവുമായി നാഷണല്‍ സര്‍വ്വീസ്  സ്കീം കുട്ടികള്‍ രംഗത്തെത്തി. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ വീടുകള്‍ സന്ദര്‍ശിച്ച് ശുചിത്വ സന്ദേശം പ്രചരിപ്പിച്ചും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് ഇവര്‍ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ചത്.

ലഹരിയില്‍ നുരഞ്ഞടിയുന്ന ജീവിതങ്ങള്‍ക്കായി...

          ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ആന്റീ ലിക്വര്‍ ക്ലബിന്റെ നേതൃത്വത്തില്‍ കാര്‍ട്ടൂണ്‍ മത്സരം നടന്നു. ലഹരിയില്‍ ബോധം നഷ്ടപ്പെട്ട് ആളുകള്‍ കാട്ടിക്കൂട്ടുന്ന ചേഷ്ടകള്‍ കാര്‍ട്ടൂണിന് വിഷയമായപ്പോള്‍ , കുട്ടികളുടെ ഭാവനയില്‍..ഒരു പക്ഷേ.. സ്വന്തം അനുഭവങ്ങളിലൂടെ അവര്‍ മനസിലാക്കിയ കാര്യങ്ങള്‍ കാര്‍ട്ടൂണുകളായി വിരിഞ്ഞു. സ്കൂള്‍ അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും പൂഞ്ഞാര്‍ PHC-യുടെ സഹകരണത്തോടെ സന്ദേശവും ബോധവത്ക്കരണക്ലാസും നടത്തുകയുണ്ടായി.

വായനയുടെ മഹത്വം വിളിച്ചോതിയ വായനാവാരാചരണം...

            
             വായനാ വാരം സമുചിതമായ പരിപാടികളോടെ സ്കൂളില്‍ ആചരിച്ചു. കുട്ടികളുടെ ആകാശവാണിയിലൂടെയുള്ള ഗ്രന്ഥവായന വ്യത്യസ്തതയാര്‍ന്ന പരിപാടിയായി. UP,HS,HSS തിരിച്ച് ക്വിസ് മത്സരവും നടന്നു. സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പുസ്തകപ്രദര്‍ശനം വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ഒന്നായി.

Saturday 16 June 2012

സെന്റ് ആന്റണീസ് ഡേ..

            
            
            സ്കൂളിന്റെ മധ്യസ്ഥനായ സെന്റ് ആന്റണിയുടെ തിരുനാള്‍ ദിനമായ ജൂണ്‍ 13 ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. പ്രാര്‍ഥനാ ശുശ്രൂഷകളും  മധുരപലഹാര വിതരണവും ദിനാചരണ ഭാഗമായി നടന്നു.

കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സെമിനാര്‍..


      രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടന്ന മോട്ടിവേഷന്‍ക്ലാസ്, എര്‍ണ്ണാകുളം റേസ് സൊലൂഷ്യന്‍സിലെ ജിന്റോ മാത്യു നയിച്ചു.

ഭൂമിയെ പച്ചപിടിപ്പിക്കാന്‍ പരിസ്ഥിതി ദിനാചരണം...

            
           ലോക പരിസ്ഥിതി ദിനമായ  ജൂണ്‍ അഞ്ചിന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  ഹയര്‍ സെക്കന്‍ഡറി സ്കൂളിലും വിപുലമായ ആചരണങ്ങള്‍ നടന്നു. ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രതിജ്ഞ കുട്ടികള്‍ ഏറ്റുചൊല്ലി. സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന വൃക്ഷത്തൈ നടീല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ പ്രവേശനോത്സവം ..

            പുതിയ അദ്ധ്യയന വര്‍ഷത്തെ വരവേറ്റുകൊണ്ട്  ജൂണ്‍ നാലിന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം നടന്നു. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ സി.എം.ഐ. 'വിജ്ഞാന ദീപം' തെളിയിച്ചു. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , പ്രിന്‍സിപ്പല്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഫാ.സണ്ണി പൊരിയത്തിന്റെ നേതൃത്വത്തില്‍ വിവിധ മതഗ്രന്ഥങ്ങളില്‍ നിന്നുള്ള  വായനകളും അവസാനം നല്‍കിയ മിഠായികളും ഈ ദിവസത്തെ ചടങ്ങിനെ അര്‍ഥവത്തും മാധുര്യമുള്ളതുമാക്കി.

തോമസ് മാത്യു സാറിന് സെന്റ് ആന്റണീസ് കുടുംബത്തിന്റെ സ്വാഗതം...

പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ പുതിയ ഹെഡ്മാസ്റ്ററായി സ്ഥാനമേല്‍ക്കുന്ന തോമസ് മാത്യു സാറിനെ സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ CMI പൂച്ചെണ്ടു നല്‍കി സ്വീകരിക്കുന്നു.

Thursday 14 June 2012

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ചരിത്രവിജയവുമായി പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ..

             പൊതു പരീക്ഷകളില്‍ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍  ഇത്തവണയും പതിവു തെറ്റിച്ചില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ 100 % വിജയം നേടിയ 11 സ്കൂളുകളുടെ പട്ടികയില്‍ ഇടം നേടിയാണ്  സെന്റ് ആന്റണീസ്   പൂഞ്ഞാറിന്റെ അഭിമാനമായി മാറിയത്. സയന്‍സ് വിഭാഗത്തില്‍നിന്ന് എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിക്കൊണ്ട് മിഥുന്‍ ജേക്കബ് ജോസ് സ്കൂളിന്റെ അഭിമാനമായി.
മിഥുന്‍ ജേക്കബ് ജോസ്
             പൊതു പരീക്ഷകളില്‍ തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  ഹയര്‍ സെക്കന്‍ഡറി സ്കൂള്‍  ഇത്തവണയും പതിവു തെറ്റിച്ചില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കോട്ടയം ജില്ലയില്‍ 100 % വിജയം നേടിയ 11 സ്കൂളുകളുടെ പട്ടികയില്‍ ഇടം നേടിയാണ്  സെന്റ് ആന്റണീസ്   പൂഞ്ഞാറിന്റെ അഭിമാനമായി മാറിയത്. സയന്‍സ് വിഭാഗത്തില്‍നിന്ന് എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിക്കൊണ്ട് മിഥുന്‍ ജേക്കബ് ജോസ് സ്കൂളിന്റെ അഭിമാനമായി. 

100 % വിജയം കരസ്ഥമാക്കിയ +2 സയന്‍സ് ബാച്ച് , സ്കൂള്‍  മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

100 % വിജയം കരസ്ഥമാക്കിയ +2 സയന്‍സ് ബാച്ച് , സ്കൂള്‍  മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

100 % വിജയം കരസ്ഥമാക്കിയ +2 ഹ്യുമാനിറ്റീസ്  ബാച്ച് , സ്കൂള്‍  മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ എന്നിവര്‍ക്കൊപ്പം.

ഇവര്‍ സെന്റ് ആന്റണീസിന്റെ അഭിമാനങ്ങള്‍... പൂഞ്ഞാറിന്റെയും..

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ ഹരികൃഷ്ണന്‍ എസ്. കുമാര്‍ , രോഹിത് രാജ് , ശ്രീലക്മി പി.  എന്നിവര്‍.

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും SSLC പരീക്ഷയില്‍  ഒരു വിഷയത്തിന്  ഒഴികെ മറ്റ് ഒന്‍പത് വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയവര്‍ - അബു ജോസ് ജോര്‍ജ്ജ് , ഐവിന്‍ മാത്യു , ജോയ്സ് ജോയി  , റിയാ റോസ് ജോണ്‍സ് ,  വിന്നി ജോര്‍ജ്ജ്

SSLC ' സോഷ്യല്‍ സയന്‍സ് ദുരന്തം...' പരിശോധകന്റെ പക പാലാക്കാരോടോ..!

            കോട്ടയം ജില്ലയിലെ , പ്രത്യേകിച്ച് പാലാ കേന്ദ്രീകരിച്ചുള്ള സ്കൂളുകളിലെ കുട്ടികളെ SSLC പരീക്ഷയില്‍ ഒരു പ്രത്യേക വിഷയത്തില്‍ തോല്‍പ്പിച്ച് , കോട്ടയം ജില്ലയുടെ വിജയ ശതമാനം കുറയ്ക്കുവാന്‍ ആസൂത്രിത ശ്രമം നടന്നതായി തെളിയുന്നു. എന്തിന്റെ പേരിലാണെങ്കിലും , ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്ന അദ്ധ്യാപകര്‍ക്ക് ഇത്ര തരംതാണ രീതിയില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുമോ..! ഒരു അദ്ധ്യാപകനായ എനിക്ക് ഇതു ചിന്തിക്കുവാന്‍പോലും കഴിയുന്നില്ല.
            മലയാള മനോരമ ദിനപ്പത്രത്തില്‍ ഇന്ന് (28/04/2012) ഒന്നാം പേജ് വാര്‍ത്തയായിവന്ന റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്നു. അതിനു തുടര്‍ച്ചയായി ഈ വിഷയത്തില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവവും നല്‍കിയിരിക്കുന്നു. രണ്ടും വായിക്കുക..ഷെയര്‍ ചെയ്യുക..

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍  100%  വിജയം കരസ്ഥമാക്കിവരികയായിരുന്നു. ഇത്തവണ റിസല്‍ട്ട് വന്നപ്പോള്‍ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഞെട്ടി. ആറു കുട്ടികള്‍ സോഷ്യല്‍ സയന്‍സ് എന്ന ഒരു വിഷയത്തിനു മാത്രം തോറ്റിരിക്കുന്നു. ഭാഷാ വിഷയങ്ങള്‍ക്ക്  A+ ഉള്‍പ്പെടെയുള്ള ഗ്രേഡുകളും സയന്‍സ് വിഷയങ്ങള്‍ക്ക്  C ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുകളും നേടിയ കുട്ടികളാണ്  ഇവര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
            സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി തെളിഞ്ഞു. തോല്‍പ്പിക്കപ്പെട്ട കുട്ടികള്‍ തുടര്‍ച്ചയായ രജിസ്റ്റര്‍ നമ്പരില്‍ ഉള്ളവരാണ്. തുടര്‍ച്ചയായ രജിസ്റ്റര്‍ നമ്പരിലുള്ള , 12 എണ്ണം വീതമുള്ള കെട്ടുകളായാണ് സോഷ്യല്‍ സയന്‍സ് പേപ്പര്‍ നോക്കുക. അതായത് ഏതോ ഒരു അദ്ധ്യാപകന്റെ ക്രൂര വിനോദത്തിന് ഇരയായവരാണ്  ഈ പാവം കുട്ടികള്‍ ..! റീ-വാല്യുവേഷനില്‍ ഇവര്‍  വിജയിച്ചേക്കാം.. സ്കൂളിന് നൂറു ശതമാനവും നേടാം.. പക്ഷേ ഈ കുട്ടികളുടെ കണ്ണീരിന് ആരു സമാധാനം പറയും. ഈ കാലയളവില്‍ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും അനുഭവിക്കുന്ന മാനസിക വിഷമം പറഞ്ഞറിയിക്കുവാന്‍ കഴിയുമോ.. ! ഇത് ഒരു സ്കൂളിന്റെ മാത്രം കഥയല്ല. കോട്ടയം ജില്ലയിലെ നിരവധി സ്കൂളുകള്‍ക്ക് ഇതേ ദരന്തം വിവരിക്കാനുണ്ട്..
            ഈ പേപ്പറുകള്‍ നോക്കിയരോട് ഒരു വാക്ക്.. പാവം കുട്ടികളോട് ഇത്ര ക്രൂരത പാടില്ലായിരുന്നു. നിങ്ങള്‍ക്കുമില്ലേ കുട്ടികള്‍ ? അവര്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍..! അദ്ധ്യാപക സമൂഹത്തിനു മുഴുവന്‍ കളങ്കം വരുത്തുന്ന ഇത്തരം പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി എടുക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുമെന്നു കരുതാം.. 

റ്റി.എം. ജോസഫ് സാറിന് യാത്രാമംഗളങ്ങള്‍..

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചതിനു ശേഷം കുര്യനാട് സെന്റ് ആന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്ററായി സ്ഥലം മാറി പോകുന്ന റ്റി.എം.ജോസഫ് സാറിന് സെന്റ് അന്റണീസ് കുടുംബത്തിന്റെയും പൂഞ്ഞാര്‍ ഗ്രാമത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദിയും യാത്രാമംഗളങ്ങളും..